Sunday, January 23, 2022
HomeNewsfeedപ്രവാസി മലയാളി ലിഫ്റ്റില്‍ നിന്ന് വീണ് മരിച്ചു

പ്രവാസി മലയാളി ലിഫ്റ്റില്‍ നിന്ന് വീണ് മരിച്ചു

ജിദ്ദ: സൗദിയില്‍ മലയാളി യുവാവ് ലിഫ്റ്റില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍(27) ആണ് മരിച്ചത്. കമ്പനി ജീവനക്കാരനായ സനൂപ് ബുധനാഴ്ച്ച ഉച്ചയ്ക്ക് ഓഫിസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറിയ സനൂപ് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് സംഭവം.

കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular