റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് നാദാപുരം സ്വദേശി മരിച്ചു. നാദാപുരം വളയം കുഴിക്കണ്ടിയില്‍ സുകുമാരന്റെ മകന്‍ സുധീഷ് (32) ആണ് മരിച്ചത്. രണ്ടാഴ്ച്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏഴു വര്‍ഷമായി ഹഫറില്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: ശാന്ത, ഭാര്യ: സൂര്യ. സഹോദരന്‍: സുജേഷ്. കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹഫറില്‍ സംസ്‌കരിക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.