Monday, October 25, 2021
HomeNewsKeralaകോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി

കോവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി

റിയാദ്: സൗദി അറേബ്യയില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ച സങ്കടത്തില്‍ നാട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ (വലിയ വീട്ടില്‍) കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥ. ആറുമാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകള്‍ക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് വിഷ്ണു നാട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ടതില്‍ കടുത്ത മനപ്രയാസത്തിലായിരുന്ന വിഷ്ണു ജീവനൊടുക്കിയതായാണ് കരുതുന്നത്.
ALSO WATCH

 

Most Popular