വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധം

finger print

റിയാദ്: ജവാസാത്ത് ഡയറക്ടറേറ്റില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങള്‍ക്കും വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധം. സൗദിയില്‍ കുടുംബ സമേതം കഴിയുന്ന വിദേശ തൊഴിലാളികളോട് ആറും അതില്‍ കൂടുതലും പ്രായമുള്ള കുടുംബാംഗങ്ങളുടെ വിരലടയാളങ്ങള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ആറു വയസ്സും അതില്‍ കൂടുതലും പ്രായമുള്ള കുടുംബാംഗങ്ങളുടെ ഏതു നടപടിക്രമങ്ങള്‍ക്കും വിരലടയാള രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ആറില്‍ കുറവ് പ്രായമുള്ളവര്‍ക്ക് വിരലടയാള രജിസ്ട്രേഷന്‍ വേണ്ടതില്ല.