മർകസ് കലണ്ടർ പ്രകാശനം ചെയ്‌തു

markaz calendar

ജിദ്ദ: മർകസ് സൗദി നാഷണൽ കമ്മിറ്റി 2021 വർഷത്തേക്ക് തയ്യാറാക്കിയ മർകസ് കലണ്ടർ ജിദ്ദയിലെ മർകസ് ആസ്ഥാനത്ത് വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി മുജീബ് റഹ്‌മാൻ എആർ നഗർ ആർ.എസ്‌.സി സൗദി വെസ്റ്റ് കൺവീനർ അബ്ദുറഷീദ് പന്തല്ലൂരിന് കലണ്ടർ നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ഹിജ്‌റി, ഗ്രിഗോറിയൻ തിയ്യതികൾക്കുപുറമെ പ്രധാന ദിവസങ്ങളും കേരളത്തിലെയും സൗദിയിലെയും വിശേഷ ദിവസങ്ങളും കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള മർകസ് സ്ഥാപനങ്ങളെ ഹൃസ്വമായി പരിചയപ്പെടുത്തുകയും, സൗദിയിലെ വിവിധ സിറ്റികൾക്കിടയിലുള്ള കിലോമീറ്ററുകൾ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രകാശന ചടങ്ങിൽ സയ്യിദ് മുസ്തഫ തങ്ങൾ, അബ്ദുന്നാസിർ അൻവരി, യഹ്‌യ നൂറാനി, ഉമൈർ വയനാട്, യൂസഫ് ചേലേമ്പ്ര, ശാഹുൽ ഹമീദ് കർണാടക തുടങ്ങിയവരും പങ്കെടുത്തു. മർകസ് സൗദി നാഷണൽ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വാഴക്കാട് സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.