Thursday, December 2, 2021
HomeGulfSaudi Arabiaമക്കയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

മക്കയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

മക്ക: മക്കയില്‍നിന്ന് അല്‍ലെയ്ത്തിലേക്ക് പോകുന്ന അല്‍ശുഐബ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ മാമ്പ്ര എറയാംകുടി ബിനോജ് കുമാറാ(50)ണ് മരിച്ച മലയാളി.

മക്കയിലെ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് മുമ്പിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ തന്നെ മൂന്ന് യൂനിറ്റ് രക്ഷാദൗത്യസംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചിരുന്നു. പരിക്കേറ്റ രണ്ട് പേരെ മക്കയിലെ അല്‍നൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്നുണ്ട്.

Most Popular