Wednesday, December 1, 2021
HomeNewsfeedസൗദിയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ 11 വയസ്സുകാരിയെ കണ്ടെത്തി

സൗദിയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ 11 വയസ്സുകാരിയെ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി (Missing girl traced). 11 വയസ്സുള്ള നൗഫ് അല്‍ ഖഹ്താനി എന്ന സ്വദേശി പെണ്‍കുട്ടിയെയാണ് റിയാദില്‍ കാണാതായത്. വേസ്റ്റ് ഒഴിവാക്കാനായി താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി സുരക്ഷാ വിഭാഗങ്ങള്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂം ക്യാമ്പയിന്‍ നടന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും റിയാദ് പോലിസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസാണ് അറിയിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് റിയാദിലെ അല്‍ മുസ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലിസിന് ലഭിച്ചത്. ദക്ഷിണ അസീറിലെ അല്‍ – ഹറജ ഗ്രാമത്തില്‍ നിന്ന് പിതാവിന്റെ മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് പെണ്‍കുട്ടിയും കുടുംബവും റിയാദിലെത്തിയത്.
ALSO WATCH

Most Popular