Wednesday, December 1, 2021
HomeEdiotrs Pickലോകത്തിലെ ഏറ്റവും വലിയ ഒഴുകും വ്യവസായ നഗരം സൗദിയില്‍ ഒരുങ്ങുന്നു(വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ ഒഴുകും വ്യവസായ നഗരം സൗദിയില്‍ ഒരുങ്ങുന്നു(വീഡിയോ)

റിയാദ്: സൗദി അറേബ്യയില്‍(saudi arabia) നിര്‍മാണം പുരോഗമിക്കുന്ന അത്യന്താധുനിക നഗരസംവിധാനമായ നിയോമില്‍( NEOM) മറ്റൊരു അല്‍ഭുതം കൂടി വരുന്നു. ഒക്‌സഗണ്‍(OXAGON) എന്ന പേരില്‍ നിയോമില്‍ നിര്‍മിക്കുന്ന വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകും വ്യവസായ സമുഛയമായിരിക്കുമെന്ന് സൗദി കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്നതായിരിക്കും ഈ വ്യവസായ നഗരമെന്നതാണ് പ്രത്യേക. സൂയസ് കനാലിനോട് ചേര്‍ന്ന് ചെങ്കടലിലാണ് ഒക്‌സഗണ്‍ ഒരുങ്ങുന്നത്. നിലവിലെ ദുബ തുറമുഖം ഒക്‌സഗണിന്റെ ഭാഗമായി മാറും.

ലോകത്തെ 13 ശതമാനം വ്യപാരവും ചെങ്കടല്‍ വഴിയാണ് കടന്നുപോവുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ തുറമുഖവും എയര്‍പോര്‍ട്ട്, റെയില്‍ കണക്ടിവിറ്റിയും ഒത്തുചേരുന്ന ഒക്‌സഗണ്‍ സ്ഥാപിക്കുന്നത് ഈ റൂട്ടിലാണ്.

ഏഴ് വിഭാഗങ്ങളില്‍പ്പെട്ട വ്യവസായങ്ങളാണ് ഒക്‌സഗണ്‍ വ്യവസായ നഗരത്തില്‍ ഉണ്ടാവുക. സുസ്ഥിര ഊര്‍ജം, ഓട്ടണോമസ് മൊബിലിറ്റി, വാട്ടര്‍ ഇന്നൊവേഷന്‍, സുസ്ഥിര ഭക്ഷ്യോല്‍പ്പാദനം, ആരോഗ്യവും സൗഖ്യവും, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ നിര്‍മാണം (ടെലികമ്യൂണിക്കേഷന്‍, സ്‌പേസ് ടെക്‌നോളജി, റോബോട്ടിക്‌സ് ഉള്‍പ്പെടെ), ആധുനിക നിര്‍മാണ വിദ്യ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ് ലക്ഷ്യമിടുന്നത്. എല്ലാം പുനരുപയോഗ ഊര്‍ജത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

Most Popular