ജിദ്ദ: പ്രായം കൂടിയവര്‍ക്കായി മക്കയിലെ ഹറമില്‍ പുതിയ വാഹന സൗകര്യം ഏര്‍പ്പെടുത്തി. ആധുനിക സൗകര്യങ്ങളോട് കൂടിയ വാഹനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നിര്‍വഹിച്ചു. പ്രായമായവര്‍ക്ക് ഉംറ കര്‍മം അനായാസം നിര്‍വഹിക്കാനാണ് പുതിയ വാഹനം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുഹറം കാര്യാലയത്തിന്റെ വികസന പദ്ധതിയായ ‘വിഷന്‍ 2024’ന് അനുസൃതമായി തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനം അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും സ്മാര്‍ട്ട് സിസ്റ്റങ്ങളിലൂടെയും വികസിപ്പിക്കുന്നത് തുടരുകയാണ്. നല്കുന്ന സേവനം ഏറ്റവും മികച്ച നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.