റിയാദ്: കൊറോണ വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ സൗദിയിലെ പള്ളികളില്‍ ഈ വര്‍ഷം റമദാനിലും നമസ്‌കാരമുണ്ടാകില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി. റമദാന് പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഹറമുകളിലൊഴികെ രാജ്യത്തെ എല്ലാ പള്ളികളിലും നിലവില്‍ സംഘടിത നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വിലക്കുണ്ട്. റമദാനിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൊറോണ രോഗം നിയന്ത്രണവിധേയമാകുമെന്ന് കരുതാനാകില്ല. അതിനാല്‍ തന്നെ ഈ വര്‍ഷം റമദാനിലെ തറാവീഹ് നമസ്‌കാരവും പള്ളികളില്‍ വെച്ച് നടത്താനാകില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
മാര്‍ച്ച് 18 മുതലാണ് രാജ്യത്തെ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍ത്തിവച്ചത്.
no prayer in saudi masjid in ramadan