Wednesday, January 19, 2022
HomeNewsfeedകോവാക്‌സിനെടുത്ത് ഉംറക്കെത്തുന്നവര്‍ 3 ദിവസം ക്വാറന്റീനില്‍ കഴിയണം

കോവാക്‌സിനെടുത്ത് ഉംറക്കെത്തുന്നവര്‍ 3 ദിവസം ക്വാറന്റീനില്‍ കഴിയണം

ജിദ്ദ: സൗദി അംഗീകരിച്ച വാക്‌സിന്‍ എടുത്ത് വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റു വാക്സിനുകള്‍ സ്വീകരിച്ചവര്‍ മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ കോവാക്സിന് സൗദിയില്‍ അംഗീകാരമില്ലാത്തിനാല്‍ ഈ വാക്‌സിനെടുത്ത ഉംറക്കെത്തുന്നവര്‍ മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. കൂടാതെ 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം.

ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ സൗദിയില്‍ തുടരാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ തിരിച്ചയക്കുമെന്നും മന്ത്രാലയം വക്താവ് ഹിഷാം സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Most Popular