Sunday, November 28, 2021
HomeNewsfeedസൗദിക്കു പുറത്ത് നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തവക്കല്‍ന ആപ്പില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം

സൗദിക്കു പുറത്ത് നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് തവക്കല്‍ന ആപ്പില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം

റിയാദ്: വിദേശത്തുനിന്ന് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗദിയിലെ കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനായ ‘തവക്കല്‍ന’യില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം. അവധിക്ക് നാട്ടില്‍ പോയവര്‍ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാല്‍ തവക്കല്‍നയില്‍ രോഗ പ്രതിരോധ സ്ഥിതി കാണിക്കാത്തതിനാല്‍ രണ്ടാം ഡോസ് സൗദിയില്‍ നിന്ന് എടുക്കാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

https://eservices.moh.gov.sa/CoronaVaccineRegistration/ എന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്. സൗദിയില്‍ അംഗീകരമുള്ള വാക്സിന്‍ ആയിരിക്കുക എന്ന നിബന്ധനക്ക് പുറമെ, അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം. സ്വദേശികള്‍ ദേശീയ തിരിച്ചറിയല്‍ രേഖയും പ്രവാസികള്‍ ഇഖാമയുമാണ് സമര്‍പ്പിക്കേണ്ടത്. ആപ്പില്‍ സമര്‍പ്പിക്കുന്ന ഫയലുകള്‍ പിഡിഎഫ് ഫോര്‍മാറ്റ് ആയിരിക്കണം എന്നതോടൊപ്പം ഫയലിന്റെ വലുപ്പം ഒരു എംബിയില്‍ കൂടാനും പാടില്ല. അപ്ലോഡ് ചെയ്യുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കല്‍ സ്വകാര്യ തിരിച്ചറിയല്‍ രേഖ ചേര്‍ത്തിരിക്കണം, സര്‍ട്ടിഫിക്കറ്റ് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ആയിരിക്കുകയോ അതല്ലാത്തവ അറബിയിലേക്ക് അംഗീകൃത ഏജന്‍സികളില്‍ നിന്ന് വിവര്‍ത്തനം ചെയ്തവയോ ആയിരിക്കണം. കൂടാതെ സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്‍ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും അടങ്ങിയിരിക്കണം.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ അപേക്ഷകര്‍ അവരുടെ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പും അറ്റാച്ച് ചെയ്യണം. ഒരു അപേക്ഷയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മുമ്പ് പുതിയൊരു അപേക്ഷ അതേ വ്യക്തിക്ക് സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ച് പ്രവൃത്തി ദിവസം എങ്കിലും എടുക്കും.

സൗദി അറേബ്യയിലെ അംഗീകൃത വാക്‌സിനുകള്‍ ഫൈസര്‍-ബയോ ടെക്, മോഡേണ, ഓക്്‌സ്ഫഡ്-അസ്ട്രസെനെക, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവയാണ് സൗദിയില്‍ അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ വ്യാപകമായി നല്‍കുന്ന കോവിഷീല്‍ഡ്, അസ്ട്രസെനകയോട് തുല്യമാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ദേശീയ തിരിച്ചറിയല്‍ രേഖയോ ഇഖാമയോ ഇല്ലാത്ത, സന്ദര്‍ശക വിസയിലോ മറ്റോ രാജ്യത്ത് എത്തുന്നവര്‍ അവരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ ( https://muqeem.sa/#/vaccine-registration/home) ആണ് അപ്ഡേറ്റ് ചെയ്യേണ്ടത്.
ALSO WATCH

Most Popular