Wednesday, January 26, 2022
HomeNewsfeed70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി

70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി

ജിദ്ദ: സൗദിയില്‍ താമസിക്കുന്ന 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉംറക്ക് അനുമതി. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കാണ് അനുമതി. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്ക് പെര്‍മിറ്റ് നല്‍കാനും ബുക്കിങിനും അനുവദിച്ചുള്ള നിര്‍ദേശം ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിനെ തുടര്‍ന്ന് ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നത്. ഉംറ പുനരാരംഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തിനകത്തുള്ള 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്.

അടുത്തിടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്ത 12 നും 18 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ 70 നു മുകളിലുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയിരിക്കയാണ്.

 

Most Popular