Friday, January 28, 2022
HomeNewsfeedയുഎഇയെയും സൗദിയെയും ഖത്തര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

യുഎഇയെയും സൗദിയെയും ഖത്തര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ദോഹ: കോവിഡ് റിസ്‌കിന്റെ അടിസ്ഥാനത്തിലുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ജനുവരി 1ന് രാത്രി 7 മണി മുതല്‍ നടപ്പില്‍ വരുന്ന പുതിയ പട്ടികയില്‍ യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, കെനിയ എന്നിവയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. നേരത്തേ എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഫിലിപ്പീന്‍സിനെ റെഡ് ലിസ്റ്റിലേക്കു മാറ്റി.

പുതുക്കിയ പട്ടിക പ്രകാരം എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന രാജ്യങ്ങളുടെ എണ്ണം 9 ആയി കുറഞ്ഞു. നേരത്തെ 16 രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇന്ത്യ ഇപ്പോഴും ഈ പട്ടികയില്‍ തന്നെ തുടരുകയാണ്. ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാള്‍, പാകിസ്താന്‍, ബോട്‌സ്വാന, ലെസോത്തോ, നമീബിയ, സിംബാബ്‌വേ എന്നിവയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.
ALSO WATCH

Most Popular