Friday, August 12, 2022
HomeGulfSaudi Arabiaഇത്തവണ ഹജ്ജ് ചെയ്യുന്ന തീര്‍ഥാടകര്‍ ഹോം ക്വാറന്റീന്‍ ആരംഭിച്ചു

ഇത്തവണ ഹജ്ജ് ചെയ്യുന്ന തീര്‍ഥാടകര്‍ ഹോം ക്വാറന്റീന്‍ ആരംഭിച്ചു

റിയാദ്: കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടെ നടക്കുന്ന ഇത്തവണത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ഹോം ക്വാറന്റീന്‍ ആരംഭിച്ചു. ഹജ്ജിന് വേണ്ടിയുള്ള ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം ഹജ്ജ് ചടങ്ങുകള്‍ ആരംഭിക്കും മുമ്പ് തീര്‍ഥാടകര്‍ ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം.

സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 10,000ഓളം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. ശക്തമായ സുരക്ഷാസംവിധാനമാണ് മക്കയില്‍ ഒരുക്കിയിരിക്കുന്നത്. പെര്‍മിറ്റുള്ളവര്‍ക്കു മാത്രമേ പുണ്യനഗരിയിലേക്കു പ്രവേശനം അനുവദിക്കൂ.


 

Most Popular