ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

hajj 2020 thawaf

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു കഴിഞ്ഞതവണ അവസരം ഉണ്ടായിരുന്നു. ഇത്തവണ വിദേശത്തു നിന്നും ഹജ്ജിനെത്തും. ഇത് കണക്കാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രോട്ടോകോളും ചട്ടങ്ങളും ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കുന്നുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും.

ഹാജിമാരെത്തുന്നതു മുതല്‍ മടങ്ങിപ്പോകും വരെ സേവനം വേണ്ടതിനാല്‍ ആവശ്യമായ മെഡിക്കല്‍ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ഏകോപനം നടത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിനകം പട്ടിക ആരോഗ്യ മന്ത്രാലയം കൈമാറും. സേവനത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ഹറമില്‍ സേവനത്തിനെത്തിക്കുക.