റിയാദ്: സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റി (എസ്എഒസി) വൈസ് പ്രസിഡന്റും സൗദി ട്രയാത്ത്ലോണ്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ പ്രിന്‍സ് ഫഹദ് ബിന്‍ ജലവിയെ പശ്ചിമേഷ്യന്‍ ഫെഡറേഷന്‍ ഓഫ് ട്രയാത്ത്ലോണ്‍ പ്രസിഡന്റായി ശുപാര്‍ശ ചെയ്തു. പശ്ചിമേഷ്യന്‍ ട്രയാത്ലോണ്‍ ഫെഡറേഷന്റെ യുഎഇ ചെയര്‍മാന്‍ ഖാലിദ് അല്‍ ഫാഹിമിന് ശേഷം പശ്ചിമേഷ്യന്‍ ട്രയാത്ലോണ്‍ ഫെഡറേഷന്റെ ജനറല്‍ അസംബ്ലി ഈ സ്ഥാനത്തേക്ക് പ്രിന്‍സ് ഫഹദ് ബിന്‍ ജലവിയെ തിരഞ്ഞെടുക്കുകയായിരുന്നു.
വീഡിയോ കോള്‍ വഴി നടന്ന ചടങ്ങില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ട്രയാത്ലോണ്‍ ഫെഡറേഷന്റെ പൊതുസഭയിലെ അംഗങ്ങളുടെ പിന്തുണയ്ക്ക പ്രിന്‍സ് ഫഹദ് ബിന്‍ ജലവി നന്ദി പറഞ്ഞു.