Monday, November 29, 2021
HomeNewsfeedഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി സംസാരിച്ചു

ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി സംസാരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സൗദി കീരീടാവകാശി പ്രഖ്യാപിച്ച സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ്, ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനീഷ്യേറ്റീവ് എന്നീ പദ്ധതികളെക്കുറിച്ച് വിലയിരുത്തി. മേഖല കടന്നു പോവുന്ന പരിസ്ഥിതി വെല്ലുവിളികളെ ഒരുമിച്ചു നേരിടേണ്ടതിന്റെ പ്രാധാന്യവും വിലയിരുത്തി. ഈ പദ്ധതികള്‍ക്ക് അമീര്‍ എല്ലാവിധ പിന്തുണയും അറിയിച്ചു.

സൗദി, മിഡില്‍ ഈസ്റ്റ് ഹരിത പദ്ധതി
അടുത്ത 10 വര്‍ഷം കൊണ്ട് 10 ബില്ല്യന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ളതാണ് സൗദിയുടെ ഈ പദ്ധതി. കാര്‍ബണ്‍ ബഹിര്‍ഗമനം, മലിനീകരണം, ഭൂമി തരിശാകല്‍ തുടങ്ങിയവ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. മിഡില്‍ ഈസ്റ്റ് ഹരിത പദ്ധതിയില്‍ 40 ബില്ല്യന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവല്‍ക്കരണ പദ്ധതിയാരിക്കും ഇതെന്നാണ് സൗദി കിരീടാവകാശി പറയുന്നത്. പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം വലിയ തോതില്‍ വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

Most Popular