Friday, January 28, 2022
HomeNewsfeedസൗദിയിലെ റാസ് തന്നൂറ തുറമുഖത്ത് ആക്രമണം നടത്തിയത് ഇറാനെന്ന് ആരോപണം

സൗദിയിലെ റാസ് തന്നൂറ തുറമുഖത്ത് ആക്രമണം നടത്തിയത് ഇറാനെന്ന് ആരോപണം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള റാസ് തന്നൂറ തുറമുഖത്ത് ഞായറാഴ്ച ആക്രമണം നടത്തിയത് ഇറാനാണെന്ന് ആരോപണം. എണ്ണ ടാങ്കുകള്‍ അടങ്ങിയ യാര്‍ഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് മുതിര്‍ന്ന സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉറവിടം യമന്‍ അല്ല. ഇറാഖോ ഇറാനോ ആകാം ആക്രമണത്തിന്റെ ഉറവിടമെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞു.

സമുദ്ര ദിശയില്‍ നിന്നാണ് ഡ്രോണ്‍ എത്തിയതെന്ന് സൗദി അറേബ്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യമന്‍ അല്ല ആക്രമണത്തിന്റെ ഉറവിടമെന്നാണ് ഇത് വ്യക്തമാക്കുന്നത്. യമനില്‍ നിന്നാണെങ്കില്‍ ദക്ഷിണ ഭാഗത്തു നിന്നായിരുന്നു ഡ്രോണ്‍ എത്തേണ്ടിയിരുന്നത്.

 

Most Popular