Thursday, January 27, 2022
HomeNewsfeedസൗദിയില്‍ കോവാക്‌സിന് അംഗീകാരം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം

സൗദിയില്‍ കോവാക്‌സിന് അംഗീകാരം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ്: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്സിന് സൗദി അംഗീകാരം നല്‍കി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ശരിയാക്കുന്നതിന് വാക്സിനേഷന്‍ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലും പ്രവേശന രജിസ്ട്രേഷന്‍ ആപ്പ് ആയ മുഖീമിലും അപ്ലോഡ് ചെയ്യാനാകുമെന്നും എംബസി അറിയിച്ചു.

അതേസമയം, നേരത്തെ സൗദി ഭാഗികമായി കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഉംറ, ഹജ്ജ് സന്ദര്‍ശനങ്ങള്‍ക്കായി കോവാക്സിന്‍ ഉള്‍പ്പെടെ നാല് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായി സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. കോവാക്സിന് പുറമെ ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവക്കാണ് അംഗീകാരം നല്‍കിയിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അവരുടെ വിവരങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. തവക്കല്‍ന അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ലിങ്കിലും സൗദി പ്രവേശന രജിസ്ട്രേഷന്‍ ആയ മുഖീമിലും കൊവാക്സിന്‍ ഇടം നേടിയിരുന്നു.

 

Most Popular