റിയാദ് കെഎംസിസി ഒറ്റപ്പാലം മണ്ഡലം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

റിയാദ്: രാജ്യത്തെ പൗരന്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ ബില്ലിനെതിരെ റിയാദ് കെഎംസിസി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം ബത്തയിലെ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫാഹിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സയ്യിദ് നാസര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ജില്ലാ ട്രഷറര്‍ സയ്യിദ് ശുഐബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ കെഎംസിസിയുടെ സുരക്ഷാ പദ്ധതി, ജനുവരിയില്‍ ആരംഭിക്കുന്ന 2020-2023 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ എന്നിവയെക്കുറിച്ച് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടും, ജനുവരിയില്‍ നടത്താനുദ്ദേശിക്കുന്ന പാലക്കാട് ജില്ല സമ്മേളനം, കാന്‍സര്‍, വൃക്കരോഗികള്‍ക്ക് നല്കുന്ന ധനസഹായം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടത്ത് വിശദീകരിച്ചു.

മാമുക്കോയ തറമ്മല്‍, അഷ്‌റഫ് തോട്ടപ്പായി, നാസര്‍ കരിമ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂസഫ് ലക്കിടി, ലത്തീഫ് ഒറ്റപ്പാലം, ശുഐബ് അമ്പലപ്പാറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറിലക്കിടി സ്വാഗതവും ഉമ്മര്‍ ലക്കിടി നന്ദിയും പറഞ്ഞു.