Sunday, October 24, 2021
HomeGulfSaudi Arabiaറിയാദ്  ടാക്കീസ് ഡീഗോ മറഡോണ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്  ടാക്കീസ് ഡീഗോ മറഡോണ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: അന്തരിച്ച ഫുട്‍ബോൾ ഇതിഹാസം  ഡീഗോ മാറഡോണയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട്  കലാ കായിക സാംസ്‌കാരിക സൗഹൃദ  കൂട്ടായ്മ്മയായ റിയാദ് ടാക്കീസ്  മറഡോണ അനുസ്മരണം നടത്തി. ആദരകസൂചകമായി മറഡോണയുടെ ചിത്രം പതിച്ച ടി ഷർട്ട്  അണിഞ്ഞാണ് എല്ലാവരും  പങ്കെടുത്തത്. അദ്ദേഹത്തിന്റെ  ആത്മാവിന് നിത്യശാന്തി നേർന്നു  മൗന പ്രാർത്ഥനയും  ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും നടത്തി.
മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ   ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂരിന്റെ ആമുഖത്തോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡണ്ട്  നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജു അഞ്ചൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് നൗഷാദ് ആലുവ അനുസ്മരണ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കും ഫുട്ബോൾ ലോകത്തിനും തീരാനഷ്ടമാണ് ഡീഗോയുടെ  അപ്രതീക്ഷിത വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും കാൽപന്തുകളിയെ  ജീവനോളം ഇഷ്ടപ്പെടുന്ന ഏവരുടെയും മനസ്സിൽ കളിക്കളത്തിലെ  ഈ ലാറ്റിനമേരിക്കൻ  ഇതിഹാസം എന്നും അനശ്വരനായി തന്നെ  നിൽക്കുമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കോർഡിനേറ്റർ ഷൈജു പച്ച, സ്പോർട്സ് കൺവീനർ അഷ്‌റഫ് അപ്പക്കാട്ടിൽ,  ഡൊമിനിക് സാവിയോ , റിജോഷ്‌ കടലുണ്ടി, ഷഫീഖ് പാറയിൽ, ബാലഗോപാലൻ, നബീൽ ഷാ, സുൽഫി കൊച്ചു , ജിബിൻ സമദ്, ഹാരിസ് ചോല ( മീഡിയാ ഫോറം ) നവാസ് കണ്ണൂർ ( ഫുട്ബാൾ അസ്സോസ്സിയേഷൻ ) റിജോ ഡൊമിനിൻകോസ്, ഷൈജു നിലമ്പൂർ, മഹേഷ് ജയ്, ഷമീർ കല്ലിങ്കൽ എന്നിവർ സംസാരിച്ചു.  ലുബൈബ്ബ്‌  കൊടുവള്ളി, വിപിൻ വയനാട്, സജീർ സമദ്, ഷാനവാസ്‌ ആലുങ്ങൽ, ജബ്ബാർ പൂവാർ, രാജീവ് പണിക്കർ, സിജോ മാവേലിക്കര, സനൂപ് രയരോത്ത്, സനു, അബി കിഴക്കേക്കര , അൻവർ സാദത്ത്, ഷമീർ കൊടുവള്ളി, നെയിം നാസ്‌  തുടങ്ങിയവർ   പരിപാടിക്ക് നേതൃത്വം നൽകി .

Most Popular