റിയാദ്: സൗദി തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് നിരവധി പിടിച്ചുപറികള്‍ നടത്തിയ സംഘം വലയില്‍. സുരക്ഷാ വകുപ്പുകളുടെതിന് സമാനമായ സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കയറി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ചത്. ഇതുമായി ബന്ധപ്പെട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലിസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.
മുപ്പതു മുതല്‍ നാല്പതു വരെ വയസ് പ്രായമുള്ള രണ്ടു സൗദി യുവാക്കളും പാകിസ്താന്, യമന്‍ സ്വദേശികളായ ഇഖാമ നിയമ ലംഘകരായ മൂന്നു പേരുമാണ് അറസ്റ്റിലായത്. തലസ്ഥാന നഗരിയിലെ വിവിധ ജില്ലകളില്‍ 11 പിടിച്ചുപറികള്‍ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആകെ 1,81,000 റിയാലാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ നിയമനടപടികള്‍ക്കായി കൈമാറി.
ALSO WATCH