Tuesday, August 16, 2022
HomeGulfSaudi Arabiaവ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് 13 കവര്‍ച്ചകള്‍; സൗദിയില്‍ യുവതി ഉള്‍പ്പെട്ട കൊള്ളസംഘത്തെ പിടികൂടി

വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് 13 കവര്‍ച്ചകള്‍; സൗദിയില്‍ യുവതി ഉള്‍പ്പെട്ട കൊള്ളസംഘത്തെ പിടികൂടി

ജിദ്ദ: നിരവധി മോഷണങ്ങള്‍ നടത്തിയ യുവതി ഉള്‍പ്പെട്ട അഞ്ചംഗ കവര്‍ച്ചാ സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പൂട്ടുകള്‍ പൊളിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിച്ച് പണവും വിലപിടിച്ച വസ്തുക്കളും കവരുന്നത് പതിവാക്കിയ മൂന്നു സൗദി യുവാക്കളും യുവതിയും നുഴഞ്ഞുകയറ്റക്കാരനായ യെമനിയും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായത്.

സമാന രീതിയില്‍ 13 കവര്‍ച്ചകള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ സംഘം സമ്മതിച്ചു. പ്രതികള്‍ക്കെതിരായ കേസില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. അറസ്റ്റിലായ കവര്‍ച്ച സംഘത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

Most Popular