റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന് ആശാരി (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ കമ്പനിയില്‍ ജീവനക്കാരന് ആയിരുന്നു.
പക്ഷാഘാതം പിടിപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. 20 വര്‍ഷമായി വിദേശത്തുള്ള അദ്ദേഹം 4 വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചു വന്നത്. പിതാവ്: ഗണേശന് ആശാരി. മാതാവ്: ചെല്ലമ്മാള്‍. ഭാര്യ: ശ്രീകുമാരി. മക്കള്‍: സൂര്യ, സാന്ദ്ര.
അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.