റിയാദ്: ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ഭീഷണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് സൗദിയും പിന്‍വലിക്കുന്നു. സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്രാ വിലക്ക് പിന്‍വലിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വിദേശ വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം,വിദേശ വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവൂ. ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ അനുവദിക്കില്ല.
സൗദി അറേബ്യ വ്യോമ-ജല-കരമാര്‍ഗമുള്ള രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പുറത്ത് നിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച്ച മുതല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.