Monday, October 25, 2021
HomeNewsfeedപ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി കാലാവധി വീണ്ടും നീട്ടി

പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി കാലാവധി വീണ്ടും നീട്ടി

റിയാദ്: ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശത്ത് കുടുങ്ങിക്കിടകക്കുന്ന പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ ഉത്തരവിട്ട് സൗദി രാജാവ്. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റും അറിയിച്ചു.

ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആരും ജവാസാത്ത് ഓഫിസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും മറ്റുള്ളവരുടെ സന്ദര്‍ശക വിസയും ആഗസ്ത് 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനാണ് നേരത്തെ രാജാവ് നിര്‍ദേശം നല്‍കിയിരുന്നത്.

 

Most Popular