Sunday, January 23, 2022
HomeNewsfeedചെറിയ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ സൗദി അംഗീകാരം

ചെറിയ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ സൗദി അംഗീകാരം

റിയാദ്: അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. വാക്‌സിന്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

5 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ബുധനാഴ്ച്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സ്‌കൂളില്‍ പോകുന്ന 28 ദശലക്ഷം കുട്ടികള്‍ക്കാണ് ഇത് പ്രകാരം വാക്‌സിന്‍ ലഭിക്കുക. കുട്ടികള്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നല്‍കുന്നതിന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ALSO WATCH

Most Popular