സൗദിയിലെ രണ്ട് നഗരങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യു

saudi corona news

റിയാദ്: കൊറോണ വ്യാപനം തടയാന്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും അനുമതിയുണ്ടാകില്ല.

അവശ്യ സര്‍വീസുകളായ ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നതിന് അനുമതി.
ദമ്മാമിലെ ഹയ്യല്‍ അതീര്‍ മേഖലയും കഴിഞ്ഞ ദിവസം പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു.

അതേ സമയം, സൗദിയില്‍ ഇതുവരെ കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. മൂന്ന് പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 വയസ്സ്), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41 വയസ്സ്), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന്‍ എന്നിവരാണ് മരിച്ചത്. നേരത്തെ രണ്ട് മലയാളികളും സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷബ്‌നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ്വാന്‍ റിയാദിലുമാണ് മരിച്ചത്.

saudi arabia: 24 hour curfew in two more cities