Thursday, December 2, 2021
HomeNewsfeedവ്യോമഗതാഗത മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കി സൗദി

വ്യോമഗതാഗത മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കി സൗദി

ജിദ്ദ: സൗദി വ്യോമഗതാഗത മേഖലയിലെ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) മേധാവികള്‍ ചര്‍ച്ച നടത്തി.

റിയാദിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്താണ് ജനറല്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ദഈലജും ഹദഫ് മേധാവി തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജവൈനിയും കൂടിക്കാഴ്ച നടത്തിയത്. വ്യോമമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളില്‍ 10,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് സിവില്‍ ഏവിയേഷന്‍ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, മാനവവിഭവശേഷി – സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൊതു, സ്വകാര്യ വ്യോമഗതാഗത രംഗത്തെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള സംരംഭം ആരംഭിച്ചത്.
ALSO WATCH

 

Most Popular