Sunday, October 24, 2021
HomeNewsfeedപ്രവാസി യുവതിയുടെ മൃതദേഹം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി

പ്രവാസി യുവതിയുടെ മൃതദേഹം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ എത്യോപ്യന്‍ യുവതിയുടെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ജിദ്ദയിലെ റെഡ് സീ നഗരത്തിലാണ് സംഭവം. അല്‍സഫ ജില്ലയിലെ താമസ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് പോലിസ് സംഭവ സ്ഥലത്തെത്തി. 40 വയസ്സിനോട് അടുത്ത് പ്രായമുള്ള എത്യോപ്യക്കാരിയാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. കഴുത്തില്‍ തുണികൊണ്ടുണ്ടാക്കിയ കയര്‍ ചുറ്റിയ നിലയിലായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ALSO WATCH

Most Popular