സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1000 കവിഞ്ഞു; മരണം മൂന്നായി

saudi arabia corona

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. രോഗംബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1012 ആയി.

സമ്പർക്കം വഴിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേർക്കും വൈറസ് ബാധയുണ്ടായിട്ടുള്ളതെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. 33 പേർക്ക് രോഗം ബേധമായിട്ടുണ്ട്. 34 പേർ റിയാദിൽ മക്ക (20), തായിഫ് (18), ജിദ്ദ (13), ദമ്മാം (06), ഖതീഫ് (05), മദീന (03), ഖോബാർ (02), ഹൊഫൂഫ് (02) കൂടാതെ ദഹ്റാൻ, ബുറൈദ, അൽഖർജ് എന്നിവിടങ്ങളിൽ ഓരോന്ന് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്.

തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങി. ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. മറ്റു നഗരങ്ങളിലും പ്രവിശ്യകളിലും പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രവാസികളും. വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുയാണ്.

saudi arabia covid cases to thousand