Wednesday, January 26, 2022
HomeGulfSaudi Arabiaഒക്ടോബര് 10 മുതൽ ആഭ്യന്തര വിമാന യാത്രയ്ക്ക് 2 ഡോസ് വാക്സിൻ നിർബന്ധം

ഒക്ടോബര് 10 മുതൽ ആഭ്യന്തര വിമാന യാത്രയ്ക്ക് 2 ഡോസ് വാക്സിൻ നിർബന്ധം

റിയാദ്: സൗദിയിൽ ഒക്ടോബര് 10 മുതൽ ആഭ്യന്തര വിമാന യാത്രയ്ക്ക് 2 ഡോസ് വാക്സിൻ നിർബന്ധം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിൻ സർവീസുകൾ ഉപയോഗിക്കുന്നതിനും ഇനി 2 ഡോസ് വാക്സിൻ നിർബന്ധമാണെന്ന് റെയിൽവേയും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളിൽ വരുന്നവർ വാക്സിൻ പൂർത്തിയാക്കിയില്ലെങ്കിൽ സൗദിയിലെത്തിയ ശേഷം ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയെന്നാണ് നിബന്ധന. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസും, ട്രെയിന്‍, ബസ് സര്‍വീസും ഉപയോഗിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായിരിക്കും.

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിക്കുന്ന കാര്യം സൂചിപ്പിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും ഇമ്യൂണ്‍ ബൈ ഫസ്റ്റ് ഡോസ് എന്ന സ്റ്റാറ്റസ് ഉണ്ട്. ഇനി അതുണ്ടാകില്ല. രണ്ട് ഡോസും സ്വീകരിച്ചവരുടെ തവക്കല്‍നാ ആപില്‍ മാത്രമേ ഇമ്യൂണ്‍ എന്ന പച്ച സ്റ്റാറ്റസ് കാണിക്കൂ. കടകളില്‍ കയറാനും പുറത്തിറങ്ങാനും ഇത് വേണ്ടി വരും. ഇതോടെ ഈ മാസം 10-നകം എല്ലാവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും.

Most Popular