ജിദ്ദ: സ്വദേശികള്‍ക്കായി നീക്കിവച്ച തൊഴില്‍ ചെയ്തതിന് പിടിയിലാകുന്നവര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാനാകില്ലെന്ന് സൗദി ജവാസത്ത് വിഭാഗം. നാടുകടത്തിയ വിദേശികള്‍ക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഒരു തൊഴിലാളിയുടെ ചോദ്യത്തിന് ഉത്തരമായാണ് ജവാസാത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇഖാമ നിയമ ലംഘനത്തിന് പിടികൂടി നാട് കടത്തിയാല്‍ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയില്‍ എത്താറുള്ളത്. എന്നാല്‍, സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരെ നാട്ടിലേക്കയച്ചാല്‍ ഇത്തരക്കാര്‍ക്ക് മടങ്ങിവരാനാകില്ലെന്നാണ് ഇപ്പോള്‍ ജവാസാത്ത് അറിയിച്ചിരിക്കുന്നത്.