റിയാദ്: പ്രവാസികള്‍ക്കുള്ള ഫൈനല്‍ എക്സിറ്റ് വിസകളുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിനല്‍കി സൗദി അറേബ്യ. സൗജന്യമായാണ് കാലാവധി നീട്ടിനല്‍കിയത്. വിസാ കാലാവധി പുതുക്കാന്‍ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റിന്റെ ഓഫീസുകളില്‍ പ്രവാസികള്‍ എത്തേണ്ടതില്ല. ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും. ഇത്തരത്തിലുള്ള 28,884 വിസകള്‍ ഇതുവരെ നീട്ടിനല്‍കിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.