റിയാദ്: കൊറോണ വ്യാപനം വന്‍പ്രതിസന്ധി സൃഷ്ടിച്ച സൗദി അറേബ്യയില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സൂചന നല്‍കി ധകാര്യമന്ത്രി. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.
70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സൗദിയിലെ കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാല്‍ വരാനിരിക്കുന്നതിലെ ഏറ്റവും മോശം അവസ്ഥ കണക്കാക്കിയാണ് രാജ്യം പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ടു ഉറച്ച തീരുമാനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ ജോലി സംരക്ഷണം ഉറപ്പിച്ച് നിരവധി പദ്ധതികള്‍ അവസാനിപ്പിക്കുമ്പോള്‍ അത് പ്രവാസികളെയാവും വന്‍തോതില്‍ ബാധിക്കുകയെന്നാണ് സൂചന.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കും. യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കും. നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ഏതൊക്കെ മേഖലയില്‍ നിന്നും വക മാറ്റണം എന്നതും ഏതൊക്കെ പദ്ധതികള്‍ വൈകിപ്പിക്കുമെന്നതും ധനകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രൊജക്ടുകളും വന്‍കിട പദ്ധതികളും വൈകിപ്പിക്കുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിവിധ സാമ്പത്തിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സ്വദേശികളുടെ ജോലി സംരക്ഷിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ ആശങ്കയിലാവുന്നത് പ്രവാസികളാണ്. എണ്ണവിപണിയില്‍ ഉണ്ടായ കടുത്ത പ്രതിസന്ധി സൗദി അറേബ്യക്ക് സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക മേഖലയിലെ പരിഷ്‌കരണ നടപടികള്‍ എങ്ങുമെത്തിയില്ല. റമദാനിലെ ഉംറ റദ്ദാക്കുന്നതിലൂടെ സൗദി ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം കനത്തതാണ്. ഈ വര്‍ഷത്തെ ഹജ്ജും റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന. അതും സൗദി സാമ്പത്തിക രംഗത്തെ പിടിച്ചുലയ്്ക്കും.
നിലവിലെ സാഹചര്യം മറികടക്കാന്‍ കരുതല്‍ ധനം ഉപയോഗപ്പെടുത്തും. പ്രശ്‌നങ്ങള്‍ മറികടക്കാനാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും ജദ്ആന്‍ ചൂണ്ടിക്കാട്ടി.
Thousands of expatriates in Saudi Arabia, who have been hit by the coronation crisis, will lose their jobs, the finance minister has said.