Wednesday, July 6, 2022
HomeGulfSaudi Arabia11.3 മില്ല്യണ്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ വെളുത്തുള്ളി ചരക്കില്‍ കടത്താനുള്ള ശ്രമം സൗദി പരാജയപ്പെടുത്തി

11.3 മില്ല്യണ്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ വെളുത്തുള്ളി ചരക്കില്‍ കടത്താനുള്ള ശ്രമം സൗദി പരാജയപ്പെടുത്തി

കെയ്റോ: വെളുത്തുള്ളി ചരക്കിനിടയില്‍ 11.3 മില്ല്യണ്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി മയക്കുമരുന്ന് വിരുദ്ധ പോലീസ് തടഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ റിയാദില്‍ നിന്നുള്ള ഏഴ് അംഗ സംഘം ഉള്‍പ്പെട്ടതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ നജീദിയെ ഉദ്ദരിച്ച് സൗദി ന്യൂസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു.

സംഘത്തില്‍ മൂന്ന് സൗദികളും നാല് വിദേശികളുമായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലെ എല്ലാ അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് മുമ്പായി നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ ഇവരെ റിമാന്‍ഡ് ചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷവരെ ലഭിക്കുന്നതാണ്.

Most Popular