Wednesday, July 6, 2022
HomeGulfSaudi Arabiaവിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് കൂടി നേരിട്ട് പ്രവേശിക്കാമെന്ന് സൗദി

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് കൂടി നേരിട്ട് പ്രവേശിക്കാമെന്ന് സൗദി

ജിദ്ദ: വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പറക്കാൻ അനുമതി നൽകി സൗദി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്കോളര്ഷിപ്പുള്ള വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളളേജുകളിലെ അധ്യാപകർ, എന്നിവർക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ഇനി ഈ വിഭാഗങ്ങളിലുള്ളവർക്ക് നേരിട്ട് സൗദിയിലേക്ക് പറക്കാം. അതേസമയം, സൗദിയില്‍ നിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. അല്ലാത്തവര്‍ സൗദിയിലെത്തി ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

Most Popular