Saturday, October 1, 2022
HomeNewsfeedകോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി സ്വദേശി പുതിയ പുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

20 വര്‍ഷമായി ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ എന്‍ പി അഹമ്മദ്, മാതാവ്: പി പി മറിയം, ഭാര്യ: കെ എന്‍ നുബ്ഷ, മക്കള്‍: ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം.

 

Most Popular