മക്ക: സൗദി അറേബ്യയിലെ മക്കയിലും ജിസാനിലും ഷോപ്പിംഗ് മാളുകളില്‍ അഗ്‌നിബാധ. മക്കയില്‍ മക്ക ഷോപ്പിംഗ് മാളിലുണ്ടായ തീപ്പിടിത്തം കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് മക്ക സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഷോപ്പിംഗ് മാളിന്റെ പുറംഭാഗത്ത് എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലാണ് തീ പടര്‍ന്നതെന്ന് മക്ക മാള്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സിന്റെയും മക്ക നഗരസഭയുടെയും സുരക്ഷാ വകുപ്പുകളുടെയും പിന്തുണയോടെയും സഹകരണത്തോടെയുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോപ്പിംഗ് മാള്‍ വീണ്ടും തുറന്നതായും മക്ക മാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജിസാനില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഷോപ്പിംഗ് മാളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നില്‍ നിന്ന് കനത്ത പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മാളില്‍ നിന്ന് ആളുകളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. പരിസര പ്രദേശത്തെ റോഡുകളെല്ലാം അടക്കുകയും സൂഖിനു ചുറ്റും ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തുകയും ചെയ്തു. തീ നിയന്ത്രണ വിധേമാക്കിയതും ആളപായമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ALSO WATCH