Monday, December 5, 2022
HomeGulfSaudi Arabia10 വര്‍ഷം പൂര്‍ത്തിയാക്കിയ ആരോഗ്യ പ്രവര്‍ത്തകരുടെ കരാര്‍ പുതുക്കില്ലെന്ന് സൗദി

10 വര്‍ഷം പൂര്‍ത്തിയാക്കിയ ആരോഗ്യ പ്രവര്‍ത്തകരുടെ കരാര്‍ പുതുക്കില്ലെന്ന് സൗദി

റിയാദ്: രാജ്യത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവര്‍ത്തകരുടെ കരാര്‍ പുതുക്കി നല്‍കില്ലെന്ന് സൗദി അറേബ്യ. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവര്‍ക്കും ഉന്നത യോഗ്യതയുള്ള പ്രൊഫഷനലുകള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് ലഭിക്കുക.

ആരോഗ്യ മന്ത്രാലയം മാനുഷിക വിഭവ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അല്‍ ഐബാനാണ് ഇത് സംബന്ധമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രവാസി ജീവനക്കാരെ ക്രമേണ ഒഴിവാക്കി ആരോഗ്യ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രവാസി ഫാര്‍മസിസ്റ്റുകളെ ക്രമേണ ഒഴിവാക്കുന്ന പദ്ധതിക്ക് ജൂലൈയില്‍ സൗദി തുടക്കം കുറിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 20 ശതമാനം ഫാര്‍മസിസ്റ്റ് ജോലികള്‍ സൗദികള്‍ക്ക് നല്‍കാനാണ് തീരുമാനം.

Most Popular