വിദേശ തീർഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കുമെന്ന് സൗദി

വിദേശ തീർഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കുമെന്ന് സൗദി. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ എല്ലാവര്ക്കും തീർത്ഥാടനം നടത്താനുള്ള സൗകര്യമൊരുക്കും. ഈ വര്ഷം ഹജ്ജ് തീർത്ഥാടനത്തിന് അവസരമുണ്ടാകുമെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. തീർത്ഥാടനത്തിനായി സ്വീകരിക്കേണ്ട മുൻ കരുതലുകൾ, നടപടികൾ തുടങ്ങിയ നിർദേശങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്ഷം വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. മക്കയിലേക്കുള്ള സ്വദേശി തീർത്ഥാടകരുടെ എണ്ണവും ആയിരമാക്കി വെട്ടി കുറച്ചിരുന്നു. പ്രതിവർഷം 25 ദശ ലക്ഷത്തിൽപരം ആളുകളാണ് ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലെത്തുന്നത്.