റിയാദ്: സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തേക്ക് പൊതു ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ രാജ്യത്ത് ബസ്, ട്രെയിന്‍, ടാക്‌സി, വിമാന സര്‍വീസുകള്‍ നടത്തില്ല. കൊറോണ പ്രതിസന്ധി കാരണമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച ലെവിയിലെ ഇളവ് നാളെ മുതല്‍ പ്രാബല്യത്തിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബസ്സുകള്‍, ചരക്ക് ഗതാഗതം എന്നിവ തുടരും. കൊറോണ ബാധിതരുടെ എണ്ണം 300 പിന്നിട്ടതോടെ വ്യാപാര മേഖല പൂര്‍ണമായും സത്ംഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് മറികടക്കാന്‍ 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.