റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 30 പേര് മരിച്ചു. സൗദിയില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ആകെ മരണം 579 ആയി. മക്ക (9), ജിദ്ദ (13), റിയാദ് (9), മദീന (2), ത്വാഇഫ് (1), തബൂക്ക് (2) എന്നിവിടങ്ങളിലാണ് മരണം. 2369 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി.
പുതുതായി 2171 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 91,182 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 ആളുകള്‍ ചികിത്സയിലുണ്ട്. ഇതില്‍ 1321 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ 16,976 കോവിഡ് പരിശോധനകളാണ് നടന്നത്. മക്കയില്‍ ആകെ മരണസംഖ്യ 239 ഉം ജിദ്ദയില്‍ 187 ഉം ആയി.
Saudi Arabia reports highest single day COVID-19 death toll: 30 in 24 hours