റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളില്‍ 15 ദിവസത്തെ നിയന്ത്രണം. കമ്പനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ.
സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫിസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കണം. ബാക്കിയുള്ളവരെ വീട്ടിലോ താമസ സ്ഥലത്തോ ജോലി ചെയ്യിപ്പിക്കണം.
വെള്ളം, വാര്‍ത്താവിനിമയം, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.