Wednesday, July 6, 2022
HomeNewsfeedലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദിയില്‍ നാളെ തുറക്കും

ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദിയില്‍ നാളെ തുറക്കും

റിയാദ്: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ മിഴി തുറക്കും. റിയാദിനും പുരാതന നഗരമായ അല്‍ഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വൈകാതെ സൗദിയിലെ 10,000 സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ചെറുവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകള്‍ കാണിക്കും.

സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനല്‍ പുറത്തിറങ്ങിയ ”ആര്‍ക്കിടെക്സ് ഓഫ് ഏന്‍ഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തില്‍ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുക.
ALSO WATCH

Most Popular