റിയാദ്: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉംറ തീര്‍ഥാടനത്തിനും ഇരു ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള നിയന്ത്രണം തുടരും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ വിലക്കും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Saudi Arabia to lift curfew across the country