റിയാദ്: ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സസ്റ്റൈയ്നബിള്‍ ഡവലപ്മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്ക് പുറത്തുവിട്ട 149 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 21-ാം സ്ഥാനത്താണ്. അറബ് മേഖലയില്‍ രണ്ടാം സ്ഥാനം യുഎഇയ്ക്കാണ്. ലോക സന്തോഷ സൂചികയില്‍ ആഗോള തലത്തില്‍ 27-ാമതാണ് യുഎഇയുടെ സ്ഥാനം. അറബ് മേഖലയില്‍ മൂന്നാം സ്ഥാനത്ത് ബഹ്റൈനാണ്. പട്ടികയില്‍ അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തി.