Tuesday, November 29, 2022
HomeNewsfeedജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

ദോഹ: റിയാദില്‍ നടക്കുന്ന 42ാമത് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണം. രാജാവിന്റെ ക്ഷണം ദോഹയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അമീറിന് കൈമാറി.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച്ച ഖത്തറിലെത്തുന്നുണ്ട്. അഞ്ച് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവ്.

Most Popular