റിയാദ്: വിമാനസര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ നിരവധി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. അബ്ഷീര്‍ പോര്‍ട്ടലിലെ ഔദ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്ന ആറ് രാജ്യങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്താന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഉള്ളത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസിന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ പട്ടികയിലില്ല. അതിനാല്‍ ഇന്ത്യക്കാര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല.
പദ്ധതി വഴി എക്‌സിറ്റ്, റീ എന്‍ട്രി നേടിയവര്‍ക്കും എല്ലാ വിധ സന്ദര്‍ശന വിസകളിലും എത്തി മടങ്ങാനാകാതെ കുടുങ്ങിയവര്‍ക്കും ഈ പദ്ധതി വഴി നാട്ടിലേക്കു മടങ്ങാനാവും. സൌദി എയര്‍ലൈന്‍സ് വഴിയാണ് യാത്ര. ഇന്ത്യക്കാര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ കേന്ദ്രം അനുവദിച്ചാലേ വിമാനം ഇറക്കാനാകൂ.